
ദേശീയ പാത 183,66 എന്നിവയെ ബന്ധിപ്പിച്ചു കൊണ്ട് കോട്ടയത്ത് നിന്ന് ആരംഭിച്ച് കുമരകം വെച്ചൂർ,വൈക്കം, വഴി തൃപ്പൂണിത്തുറ മാർക്കറ്റിന് സമീപം അങ്കമാലി - കുണ്ടന്നൂർ ബൈപാസിൽ എത്തിച്ചേരുന്ന വിധത്തിൽ പുതിയ റോഡ് നിർമ്മിക്കുന്നതിന് ആവശ്യമായ സംസ്ഥാന സർക്കാരിന്റെ ശുപാർശ ഉടൻ നൽകുമെന്ന് മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ഉറപ്പ് തന്നതായി ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു.
കോട്ടയത്ത് നിന്ന് കൊച്ചിയിലേക്ക് അതിരൂക്ഷമായ ഗതാഗത തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ദേശീയപാതാ വിഭാഗത്തിന്റ കണക്ക് അനുസരിച്ച് കോട്ടയത്തിനും കൊച്ചിക്കുമിടയിൽ പ്രതിദിനം ഓടുന്നത് റോഡിന്റെ ശേഷിയുടെ 9 ഇരട്ടി പി.സി.യു ആണ് .അതായത് 90000 വാഹനങ്ങൾ ആണ്.നിരപ്പായ രണ്ട് വരി റോഡുകളിൽ പ്രതിദിനം സഞ്ചരിക്കാവുന്ന വാഹനങ്ങളുടെ എണ്ണം 10000 പി.സി.യു ആണ്.തിരക്കുള്ള സമയങ്ങളിൽ കോട്ടയം കൊച്ചി റൂട്ടിൽ 60 കി.മീ.യാത്ര ചെയ്യാൻ മൂന്ന് മണിക്കൂറിൽ കൂടുതൽ സമയം ഇപ്പോൾ വേണ്ടി വരുന്നുണ്ട്.
ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ദേശീയ പാത 183,66 എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട് കോട്ടയത്ത് നിന്ന് കൊച്ചിയിലേക്ക് ഇടനാഴി നിർമ്മിക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ......
കോട്ടയം: മലങ്കര ഓര്ത്തഡോക്സ് സുറിയാനി സഭയുടെ വിവാഹ സഹായ പദ്ധതിയുടെ ഭാഗമായി ജാതിമതഭേദമെന്യേ അർഹരായ യുവതികള്ക്കുള്ള വിവാഹ സഹായ വിതരണം ഒക്ടോബർ 28 ബുധൻ ഉച്ചയ്ക്ക് 2.30ന് പരുമല സെമിനാരിയില് നടക്കും. മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ......
കത്തോലിക്കാ സഭയും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും തമ്മിലുള്ള സംയുക്ത അന്താരാഷ്ട്ര ദൈവശാസ്ത്ര സംവാദ കമ്മീഷന്റെ 34-ാം സമ്മേളനം പാലാ രൂപതയുടെ ആതിഥേയത്വത്തിൽ നടന്നു. ഇരു സഭകളിലെയും മെത്രാന്മാരും ദൈവശാസ്ത്ര പണ്ഡിതന്മാരും വൈദീകരും സംബന്ധിച്ചു. ......
വയനാട് / കോട്ടയം : ചൂരൽമല - മുണ്ടക്കൈ ദുരന്തബാധിതർക്കായി സ്വന്തം നിലയിൽ ഭൂമി വാങ്ങി ഭവന നിർമ്മാണത്തിലേക്ക് കടക്കാൻ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. മേപ്പാടി പഞ്ചായത്തിലെ ഏഴാംചിറയിൽ സഭ വാങ്ങിയ ഒരേക്കറോളം വരുന്ന സ്ഥലം 15 കുടുംബങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തു. ......
കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ 'ദേവീകാർത്ത്യായനി പുരസ്കാരത്തിന്' പ്രശസ്ത കഥകളി കലാകാരൻ ചമ്പക്കര വിജയകുമാർ അർഹനായി.
കഥകളിയിലെ പ്രത്യേകിച്ച്, സ്ത്രീവേഷ അവതരണത്തിലെ മികവാണ് അദ്ദേഹത്തെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്. മുപ്പതിനായിരത്തി ഒന്ന് രൂപയും ശില്പവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ......
ആക്രി കച്ചവടത്തിന്റെ മറവിൽ കോട്ടയത്തെ ആർപ്പൂക്കര, ചൂരക്കാവ് ഭാഗങ്ങളിൽ അനധികൃത മദ്യ വില്പന നടത്തിവന്ന "പവൻസ് കോരയെ" ഏറ്റുമാനൂർ എക്സൈസ് സംഘം പിടികൂടി.
ആർപ്പൂക്കര, ചൂരക്കാവ് ഭാഗങ്ങളിൽ വ്യാജ മദ്യ വില്പന വ്യാപകമാകുന്നുയെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ എക്സൈസ് ഇൻസ്പെക്ടർ കെ. അഭിലാഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വീട്ടിൽ വില്പനക്കായ് സൂക്ഷിച്ച ആറ് ലിറ്റർ മദ്യവുമായി ചൂരക്കാവ് തോട്ടത്തിൽ വീട്ടിൽ കോരാ ടി. ......
ഇരുമ്പനം: കാറിന് പിന്നിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ റോഡിലേക്ക് വീണ യുവതി മിനി ടാങ്കർ ലോറിയിടിച്ച് മരിച്ചു. മുണ്ടക്കയം പാലൂർക്കാവ് തെക്കേമല ആലഞ്ചേരി ആന്റണി–മോളി ദമ്പതികളുടെ മകൾ ബിന്നിമോൾ ആന്റണി (26) ആണ് മരിച്ചത്.
ഇരുമ്പനം പുതിയ റോഡ് ജംക്ഷന് വടക്ക് മാക്സ്ഫൺ ഹോട്ടലിന് മുന്നിൽ വ്യാഴാഴ്ച രാത്രി 8.30ഓടെയായിരുന്നു അപകടം. ......
കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ മദ്യ-ലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ ലഹരി വിപത്തിനെതിരെയുളള ബോധവത്ക്കരണവും സന്നദ്ധസേനാ രൂപീകരണവും ഇന്ന് ( 06-10-2026) നടക്കും. പീരുമേട് എം.ബി.സി കോളജിൽ നടക്കുന്ന ചടങ്ങ് സർക്കാർ ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യും.സമിതി പ്രസിഡന്റ് യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. ......
കോട്ടയം : മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ 341 -ാം ഓർമ്മപ്പെരുന്നാൾ ആചരിച്ചു. രാവിലെ വിശുദ്ധ കുർബാനായ്ക്ക് ഫാ.ഗീവർഗീസ് ജോൺസൺ മുഖ്യകാർമ്മികത്വം വഹിച്ചു. ......
കോട്ടയം : മലങ്കരസഭയുടെ കോതമംഗലം മാർത്തോമ്മൻ ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ 341-ാം ഓർമ്മപ്പെരുന്നാൾ ഇന്ന് ( 03-10-2026 ) സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ആചരിക്കും. രാവിലെ 6.30ന് പ്രഭാതനമസ്ക്കാരം. ......